ഡൽഹി: രാമക്ഷേത്ര നിർമ്മാണത്തിലേക്കുള്ള നിർണ്ണായകമായ ചുവടു വയ്പ്പാണ് അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയെന്ന് വിശ്വ ഹിന്ദു പരിഷത്ത്. കോടതി നിർദ്ദേശപ്രകാരം ക്ഷേത്ര നിർമ്മാണത്തിനായി കേന്ദ്രസർക്കാർ എത്രയും വേഗം നടപടികൾ സ്വീകരിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും വി എച്ച് പി വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ പറഞ്ഞു.
ഏത് നിമിഷവും ക്ഷേത്രം ഉയര്‍ത്താവുന്ന വിധത്തില്‍ രൂപകല്പന ഉള്‍പ്പടെ എല്ലാം കാര്യങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. നിര്‍മ്മാണ സാമഗ്രികള്‍ ഭൂരിഭാഗവും ഇവിടെ സ്വരൂപിച്ചു കഴിഞ്ഞു. ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിട്ടാല്‍ വേഗത്തില്‍ തന്നെ മന്ദിരം ഉയര്‍ത്താവുന്ന തരത്തിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്.ക്ഷേത്ര നിർമ്മാണത്തിനായി ട്രസ്റ്റ് രൂപികരിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ക്ഷേത്ര നിർമ്മാണത്തിന് ആവശ്യമായ തൂണുകളുടെയും ഇഷ്ടികകളുടെയും നിർമ്മാണം അറുപത് ശതമാനവും പൂർത്തിയായതായും വാർത്താ സമ്മേളനത്തിൽ അലോക് കുമാർ അറിയിച്ചു.
Discussion about this post