മണ്ഡലകാലത്ത് ശബരിമല സന്നിധാനത്തു വനിതാപൊലീസിനെ വിന്യസിക്കേണ്ടെന്ന് തീരുമാനം.കഴിഞ്ഞവര്‍ഷം അയ്യായിരത്തോളം പൊലീസിനെ വിന്യസിച്ചെങ്കില്‍ ഇത്തവണ ആദ്യഘട്ടം 2500 പൊലീസേയുള്ളു. 150 വനിത പൊലീസ് സന്നിധാനത്തേക്കു കയറാതെ പമ്പയിലും നിലയ്ക്കലുമായി നില്‍ക്കും. പക്ഷെ പ്രതിഷേധം നേരിടാന്‍ ആയുധങ്ങളടങ്ങിയ സ്ട്രൈക്കിങ് ഫോഴ്സ് സന്നിധാനത്തും മരക്കൂട്ടത്തുമെല്ലാമുണ്ടാകും.നിലയ്ക്കലിനപ്പുറത്തേക്ക് വാഹനങ്ങള്‍ കടത്തിവിടേണ്ടെന്നാണു തീരുമാനമുണ്ട്.
കഴിഞ്ഞവര്‍ഷത്തെപ്പോലെ സംഘര്‍ഷങ്ങള്‍ക്കു സാധ്യതയുളളതിനാല്‍ കര്‍ശന സുരക്ഷയ്ക്കായി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.പൊലീസ് തയാറാക്കിയ ശബരിമല സുരക്ഷാപദ്ധതിയില്‍ യുവതി പ്രവേശം നടപ്പാക്കണമെന്നോ വേണ്ടെന്നോ പറയുന്നില്ല. യുവതികള്‍ക്ക് പ്രവേശിക്കാമെന്ന വിധിയും അതിനെതിരെയുള്ള പുനപരിശോധനാഹര്‍ജിയും നിലനില്‍ക്കുന്നൂവെന്നു മാത്രമാണ് പരാമര്‍ശം.
എങ്കിലും കഴിഞ്ഞവര്‍ഷമുണ്ടായ പ്രതിഷേധങ്ങള്‍ ആവര്‍ത്തിച്ചേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ സാധാരണയുള്ള സുരക്ഷാക്രമീകരണത്തിനൊപ്പം പ്ലാൻ ബിയും ചേര്‍ത്താണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
Discussion about this post