ശബരിമലയില്‍ വാഗ്ദാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ബിജെപി. വിശ്വാസികളുടെ വികാരം പരിഗണിക്കുമെന്നും ഭരണഘടനയ്ക്കകത്ത് നിന്ന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. കോടതി വിധി ആചാരലംഘനത്തിനും വിശ്വാസ സംരക്ഷണത്തിനും എതിരാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ വിശ്വാസസംരക്ഷണത്തിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയത് സര്‍ക്കാരാണ്. അവിശ്വാസികളെ പതിനെട്ടാം പടി ചവിട്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് കൊണ്ട് പ്രശ്നങ്ങളുണ്ടായത്. സര്‍ക്കാര്‍ ഇനിയും അത്തരം നിലപാടുകള്‍ സ്വീകരിക്കാതിരുന്നാല്‍ പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിലെ ചില ആളുകള്‍ ശബരിമല വിഷയത്തില്‍ എടുത്ത നിലപാട് തെറ്റെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. സര്‍ക്കാര്‍ ആചാരലംഘനത്തിനായി ക്വട്ടേഷന്‍ എടുക്കാതിരുന്നാല്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുമായിരുന്നില്ലെന്നും എം.ടി രമേശ് പറഞ്ഞു.
ആചാരസംരക്ഷണത്തിനായി ശ്രമിക്കേണ്ട ദേവസ്വം ബോര്‍ഡ് ആചാരലംഘനത്തിന് മുന്നിട്ടിറങ്ങിയാല്‍ വിശ്വാസികള്‍ എതിരാകും. സര്‍ക്കാരിന്റെ രാഷ്ട്രീയ നയങ്ങള്‍ നടപ്പിലാക്കലല്ല ദേവസ്വം ബോര്‍ഡിന്റെ പണി. ആചാരലംഘനം നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കണം. അങ്ങനെയെങ്കില്‍ മാത്രമേ ക്ഷേത്രങ്ങളില്‍ വരുമാനം ഉണ്ടാവുകയുള്ളു എന്നും എം.ടി രമേശ് പറഞ്ഞു.
Discussion about this post