ഇന്ന് മറ്റേത് മാർക്കറ്റ് പോലെ വളരെ ട്രെൻഡിംഗായ ഒന്നാണ് വിവാഹമാർക്കറ്റ്. ഓരോ ദിവസം കഴിയും തോറും മാർക്ക് കൂടിവരികയാണ്. പണച്ചിലവും കൂടുകയാണ്. മക്കൾക്ക് അനുയോജ്യരായ പങ്കാളികളെ കണ്ടെത്താനായി വലിയ തുകയാണ് മാതാപിതാക്കൾ മാട്രിമോണി സൈറ്റുകൾക്കായും ബ്രോക്കർമാർക്കായും ചെലവഴിക്കുന്നത്.
വിവാഹമാർക്കറ്റിനെ സംബന്ധിച്ച ഒരു ട്വീറ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു യുവതിയുടേതാണ് ട്വീറ്റ്. അതിൽ പറയുന്നത് തന്റെ ഒരു സുഹൃത്തിന്റെ വീട്ടുകാർ പണക്കാരായ ആളുകളുടെ വിവാഹാലോചനയ്ക്ക് വേണ്ടി എത്ര ലക്ഷം ചെലവാക്കിയെന്നാണ്. 200 കോടിയിലധികം വരുമാനമുള്ള കുടുംബങ്ങളിൽ നിന്ന് മാത്രം ബന്ധം ലഭിക്കുന്നതിന് വേണ്ടി ഒരു സുഹൃത്തിന്റെ അച്ഛൻ 3 ലക്ഷം രൂപ ഫീസായി നൽകി എന്ന് മാത്രമാണ് എക്‌സിൽ MISHKA RANA എന്ന യൂസർ കുറച്ചിരിക്കുന്നത്. എന്നാൽ, ഈ ട്വീറ്റിനെ ചുറ്റിപ്പറ്റി അനേകം കമന്റുകൾ എത്തിക്കഴിഞ്ഞു.
സ്ത്രീധനത്തെ കുറ്റം പറയുന്നവർ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും എന്നാലിത് പുതുമയുള്ള കാര്യമല്ലെന്നുമുള്ള ചർച്ചകളാണ് സജീവമാകുന്നത്.












