തൃശൂർ: ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാൻ സി.പി.എം നീക്കം. തുക തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ബാങ്ക് ഓഫ് ഇന്ത്യയുടെ എം.ജി. റോഡിലെ ശാഖയിലെത്തി ചർച്ച നടത്തി. വലിയ തുകയുമായി നേതാക്കളെത്തിയതിന് പിന്നാലെ ബാങ്ക് അധികൃതർ വിവരം ആദായ നികുതി വകുപ്പിനെ അറിയിച്ചു. ഈ തുക ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തെന്നാണു സൂചന.
എം.എം. വർഗീസ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിലെത്തി മാനേജറുമായി ചർച്ച നടത്തിയിരുന്നു. അപ്പോഴാണു ബാങ്ക് അധികൃതർ ആദായനികുതി വകുപ്പിനെ വിവരമറിയിച്ചത്.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ, ബാങ്ക് അധികൃതർ, സി.പി.എം നേതാക്കൾ ഉൾപ്പെടെള്ളവർ ചേർന്നാണ് ചർച്ച. വ്യക്തമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് പിന്നാലെയായിരുന്നു സി.പി.എം പണം പിൻവലിച്ചത്.













Discussion about this post