ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധന ഹർജിയിൽ വിശ്വാസികൾക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നതായി ബിജെപി നേതാവ് എം.ടി.രമേശ്. കോടതി വിധിയില്‍ ബിജെപിക്ക് പ്രതീക്ഷയുണ്ട്. എന്നാൽ വിധി എതിരായാൽ ഭരണഘടനാപരമായ മാർഗം തേടുമെന്നും എം.ടി.രമേശ് കൂട്ടിച്ചേർത്തു.
കോടതി വിധി എന്താണെങ്കിലും അംഗീകരിക്കുമെന്ന് വിധി എന്താണെങ്കിലും സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പ്രതികരിച്ചു. എല്ലാവരും സംയമനത്തോടെ വിധിയെ അംഗീകരിക്കണം. തങ്ങള്‍ക്ക് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് രാവിലെ 10.30ന് വിധിപറയുക. 56 പുനപരിശോധന ഹർജികളിലാണ് വിധി.
Discussion about this post