ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ പൊലീസുകാർ കാലുകൾക്കിടയിൽ ലാത്തി വെച്ച് സാങ്കൽപ്പിക കുതിരകളെ ഓടിക്കുന്നതായി അഭിനയിക്കുന്ന ഒരു മോക്ക് ഡ്രില്ലിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അയോധ്യാ വിധിക്ക് മുന്നോടിയായി കഴിഞ്ഞ ആഴ്ച നവംബർ എട്ടിനാണ് ഈ അഭ്യാസം നടത്തിയത്.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ഈ അഭ്യാസം നടത്തിയത് എന്ന് ഇൻസ്പെക്ടർ റാം ഇക്ഷ മാധ്യമങ്ങളോട് പറഞ്ഞു
This is part of an anti riot drill conducted by the @firozabadpolice yesterday . In anticipation of the #AyodhyaVerdict . Serious question – could anyone explain what's going on ? What exactly is this drill ? pic.twitter.com/weXNM7OnrX
— Alok Pandey (@alok_pandey) November 8, 2019
ഫിറോസാബാദ് ജില്ലയിൽ നടന്ന മോക്ക് ഡ്രില്ലിന്റെ 16 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് പുറത്ത് വിട്ടിരിക്കുന്നത്. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടുള്ളതായിരുന്നു മോക്ക് ഡ്രിൽ, കുതിരകളില്ലാത്തതിനാൽ, കുതിരപ്പുറത്താണെന്ന് സങ്കല്‍പ്പിച്ച് പൊലീസുകാർ പ്രതീകാത്മകമായി വ്യായാമം നടത്തുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
Discussion about this post