ശബരിമല വിധിയിൽ സന്തോഷമെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അന്തിമ വിധി വന്നാലേ അത് ആഘോഷിക്കാൻ കഴിയു. അതുവരെ വിശ്വാസികളായ യുവതികൾ ശബരിമലയ്ക്ക് പോവില്ലെന്നാണ് കരുതുന്നത്. ഇത്തവണ യുവതികളെ എത്തിക്കാൻ സർക്കാർ മുൻകൈ എടുക്കുമെന്ന് തോന്നുന്നില്ല. വിശാല ബഞ്ചിനു വിട്ടതോടെ പഴയ വിധി സ്റ്റേ ചെയ്തതിനു തുല്യമാണെന്നും വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിൽ പറഞ്ഞു.
വിട്ടതോടെ പഴയ വിധി സ്റ്റേ ചെയ്തതിനു തുല്യമാണെന്നും വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിൽ പറഞ്ഞു. എന്നാൽ ഇന്നത്തെ വിധി വിശ്വാസത്തിന്റേയും വിശ്വാസ സമൂഹത്തിന്റേയും വിജയമെന്ന് എന്‍എസ്എസ് പ്രതികരിച്ചു.
Discussion about this post