ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ക്യമ്പസിനുള്ളില്‍ സ്ഥാപിച്ചിരുന്ന സ്വാമി വിവേകാനന്ദന്റെ പ്രതിമ തകര്‍ത്തു. പ്രതിമ സ്ഥാപിച്ചിരുന്ന സ്ഥലത്ത് ചുവന്ന മഷിയില്‍ ഫാസിസം എന്നും എഴുതിച്ചേര്‍ത്തിട്ടുണ്ട്.
ഇതിനിടെ ക്യാമ്പസില്‍ ഉണ്ടായിരുന്ന ദേശീയത വെളിവാക്കുന്ന എല്ലാ ചിഹ്നങ്ങളും നശിപ്പിച്ചിട്ടുണ്ട്. ചുവരുകളില്‍ മുഴുവന്‍ വിപ്ലവത്തിന്റെ പേരിലുള്ള മുദ്രാവാക്യങ്ങള്‍ സ്്രേപ പെയിന്റ് ചെയ്ത് എഴുതിയിട്ടുണ്ട്.
Statue of Swami Vivekananda inside Delhi's Jawaharlal Nehru University (JNU) vandalized by miscreants
(ANI) pic.twitter.com/3oKRPe9H43
— News Nation (@NewsNationTV) November 14, 2019
കഴിഞ്ഞ ദിവസമാണ് ഫീസ് വര്‍ദ്ധന ആവശ്യപ്പെട്ട് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ അക്രമ സമരം നടത്തിയത് പ്രതിഷേധമുയര്‍ന്നിരുന്നു. എബിവിപി പോലുള്ള സംഘടനകള്‍ സമാധാനപരമായ സമരം നടത്തുന്നതിനിടെ സമരത്തിന്റെ അവകാശവാദം ഏറ്റെടുക്കാന്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ അക്രമസമരത്തിലേക്ക് നീങ്ങുകയായിരുന്നു. സര്‍വ്വകലാശാലയിലെത്തിയ കേന്ദ്രമന്ത്രിയെ തടഞ്ഞ് വെക്കുകയും, മന്ത്രിയെ മോചിപ്പിക്കാന്‍ പോലിസിന് ബലപ്രയോഗം നടത്തുകയും ചെയ്യേണ്ടി വന്നിരുന്നു.
പ്രക്ഷോഭത്തെ തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് അടക്കം വരുത്തിയ വര്‍ധന ഭാഗികമായി പിന്‍വലിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പദ്ധതി നടപ്പാക്കാനും ജെഎന്‍യു എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചിരുന്നു. വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രഖ്യാപനത്തിനു ശേഷവും സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. ഫീസിളവ് നാമമ മാത്രമാണെന്നും ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ചാലേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.
ഹോസ്റ്റല്‍ ഫീസ് സിംഗിള്‍ റൂമിന് 20 രൂപയില്‍ നിന്ന് 600 രൂപയാക്കിയും ഡബിള്‍ റൂമിന് 10 രൂപയില്‍ നിന്ന് 300 രൂപയാക്കിയും വര്‍ധിപ്പിച്ചിരുന്നു. ഒപ്പം, മെസിനുള്ള ഡിപ്പോസിറ്റ് 5500 രൂപയില്‍ നിന്ന് 12000 രൂപയും ആക്കിയിരുന്നു. സേവനഫീസായി 1700 രൂപയും ഈടാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇന്നു ചേര്‍ന്ന കമ്മിറ്റി പ്രകാരം പുതുക്കിയ ഫീസ് ഇത്തരത്തിലാണ്. സിംഗിള്‍ റൂം 200, ഡബിള്‍ റൂം 100 മെസിനുള്ള ഡിപ്പോസിറ്റ് 5500, സര്‍വീസ് ചാര്‍ജ് 1700.
Discussion about this post