ശബരിമല വിധി, എല്ലാ മതവിഭാഗങ്ങൾക്കും ബാധകമാക്കുന്ന തരത്തിൽ പുനഃപരിശോധനാ ഹർജികളിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി സ്വീകരിച്ച നടപടി ആർ.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഏകസിവിൽ കോഡിലേക്കുള്ള മുന്നൊരുക്കമായേക്കുമെന്ന് നിയമജ്ഞരുടെ മുന്നറിയിപ്പ്. ശബരിമലയിൽ സ്ത്രീപ്രവേശനം ആവാമെങ്കിൽ മുസ്ലിം പള്ളികളിലും വേണമെന്ന് സംഘ്പരിവാർ ഉയർത്തിയ ആവശ്യത്തിന് നിയമസാധുത നൽകുകയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി ഫലത്തിൽ ചെയ്തത്
മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തിനായി 2019ൽ സമർപ്പിച്ച ഹർജി, പാഴ്സിയല്ലാത്തയാളെ വിവാഹം ചെയ്ത പാഴ്സി സ്ത്രീയുടെ ‘അഗ്യാരി’യിലേക്കുള്ള പ്രവേശനത്തിന് 2012ൽ സമർപ്പിച്ച ഹർജി, ദാവുദി ബോറ വിഭാഗങ്ങൾക്കിടയിലെ സ്ത്രീചേലാകർമത്തിനെതിരായ 2017ലെ ഹർജി എന്നിവ ശബരിമല വിധിയുമായി ബന്ധമുള്ളതാണെന്നും വിധി അതിനെ ബാധിക്കുമെന്നുമാണ് ചീഫ് ജസ്റ്റിസ് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കിയത്. ശബരിമല ഹരജിയുമായി ഒരു നിലക്കും ബന്ധമില്ലാതിരുന്ന മറ്റു ഹരജികെള കൂടി ബന്ധിപ്പിച്ചായിരുന്നു ഇൌ നീക്കം.
മതത്തിലെ ആചാരങ്ങൾ മതാചാര്യന്മാർ തീരുമാനിക്കെട്ടയെന്ന സുപ്രീംകോടതി ഏഴംഗ ബെഞ്ച് വിധി ശബരിമല വിധി പുറപ്പെടുവിച്ച ബെഞ്ച് പരിഗണിച്ചില്ലെന്ന് കുറ്റപ്പെടുത്തിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഏഴംഗ ബെഞ്ചിന് വിട്ടത്. പുനഃപരിശോധനാ ഹരജികൾ വിപുല ബെഞ്ചിന് നിയമപരമായി വിടാനാവില്ലെന്ന സാേങ്കതിക തടസ്സം അതിലെ വിഷയങ്ങൾ ഏഴംഗ ബെഞ്ചിന് വിട്ട് മറികടക്കുകയായിരുന്നു. ശിരൂര്‍ മഠക്കേസിലെ ഉത്തരവാണ് ഏഴംഗ ബെഞ്ചിന് വിടുന്നതിനു ന്യായമായി പരിഗണിച്ചത്. ശിരൂര്‍ മഠക്കേസില്‍ മത ആചാരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ അതത് മതത്തിലെ ആചാര്യന്മാരാണ് തീരുമാനിക്കേണ്ടതെന്ന് ഏഴംഗ ബെഞ്ച് വിധിച്ചു. തുടർന്ന് അജ്മീർ ദർഗ കേസിൽ അഞ്ചംഗ ബെഞ്ചും സമാന വിധി പുറപ്പെടുവിച്ചു. എന്നാൽ, ശബരിമല കേസില്‍ അത് പരിഗണിച്ചിെല്ലന്ന് ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി.
മതസ്വാതന്ത്ര്യം പോലുള്ള വിഷയങ്ങളിൽ ഭരണഘടന വ്യാഖ്യാനിക്കുേമ്പാൾ കൂടുതൽ ജഡ്ജിമാരുള്ള ബെഞ്ച് വേണമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അതിനാൽ, ഒരു നിയമത്തിൽനിന്നുയരുന്ന ഭരണഘടനയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഭരണഘടനയുടെ 145(3) വകുപ്പു പ്രകാരം അഞ്ചംഗ ബെഞ്ച് ഉത്തരം നൽകേണ്ടതുണ്ടോ എന്ന കാര്യത്തിലും ഏഴംഗ ബെഞ്ച് വിധി ഉത്തരം നൽകും. സുപ്രീംകോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം ഏഴിൽ നിൽക്കുന്ന സമയത്തുള്ള നിയമമായിരുന്നു അത്. ഭരണഘടനാ വ്യാഖ്യാനങ്ങളിൽ ഫുൾകോർട്ടില്ലെങ്കിലും ആധികാരിമായി വിധിക്കണം എന്ന നിലക്കുണ്ടാക്കിയ നിയമമാണത്.
Discussion about this post