യുഎന്നിന്റെ അടുത്ത വർഷത്തെ വികസനപ്രവർത്തനങ്ങൾക്കായി 1.35 കോടി ഡോളർ (95 കോടി രൂപ) ഇന്ത്യ വിഹിതമായി നൽകും. വികസന പദ്ധതികൾക്കായുള്ള യുഎൻ പൊതുസഭാ കോൺഫറൻസിലാണു പ്രഖ്യാപനം.
പലസ്തീൻ അഭയാർഥികൾക്കുള്ള യുഎൻ സഹായപദ്ധതി, രാജ്യാന്തര ഭക്ഷ്യ പദ്ധതി, കുട്ടികൾക്കുള്ള പദ്ധതി, ജനസംഖ്യാ ഫണ്ട്, സാങ്കേതിക സഹകരണം, പുനരധിവാസം, പരിസ്ഥിതി പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കാണു തുക നൽകുകയെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം കൗൺസൽ അഞ്ജനി കുമാർ പറഞ്ഞു.
വികസ്വര രാജ്യങ്ങൾക്കായി 2017ൽ സ്ഥാപിച്ച ഇന്ത്യ–യുഎൻ വികസന ഫണ്ടിലേക്ക് 1050 കോടിയാണു വാഗ്ദാനം. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യൻ മേഖലകളിൽ നിന്നായി 35 രാജ്യങ്ങൾ ഇതിൽ അംഗങ്ങളാണ്.
Discussion about this post