പാക്കിസ്ഥാനെതിരെ രൂക്ഷ പ്രതികരണവുമായി വിദേശ കാര്യ മന്ത്രി എസ്.ജയശങ്കര്‍.പാകിസ്ഥാന്‍ തീവ്രവാദ വ്യവസായം വികസിപ്പിച്ചെടുക്കുകയും അക്രമത്തിനായി ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റി അയക്കുകയും ചെയ്യുന്നതിനാല്‍ വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. ഇക്കാര്യം പാകിസ്ഥാന്‍ തന്നെ നിഷേധിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റി അയക്കുന്നുണ്ടെന്ന് പാകിസ്ഥാന്‍ സമ്മതിച്ച കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.ഒരു ദേശീയ മാധ്യമത്തിനോടാാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം
ഇന്ത്യയുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നത് പാകിസ്ഥാന്‍ ഗൗരവമായി എടുക്കുന്നുണ്ടെങ്കില്‍ ദാവൂദ് ഇഹ്രാഹിം, ഹാഫീസ് സയീദ് തുടങ്ങിയ തീവ്രവാദികളെയും കുറ്റവാളികളേയും കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.
ശീലിപ്പിക്കുകയും ചെയ്യുന്ന ഒരു അയല്‍രാജ്യവുമായി സംസാരിക്കാനും ചര്‍ച്ച ചെയ്യാനും ഏത് രാജ്യമാണ് തയ്യാറാകുകയെന്നും ജയശങ്കര്‍ ആഞ്ഞടിച്ചു. സഹകരിക്കാനുള്ള യഥാര്‍ത്ഥ സന്നദ്ധത പ്രകടമാക്കുന്ന നടപടികള്‍ ഞങ്ങള്‍ക്ക് ആവശ്യമാണ്. ഉദാഹരണത്തിന്, പാകിസ്ഥാനില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള നിരവധി ആളുകളുണ്ട്. അവരെ ഞങ്ങള്‍ക്ക് കൈമാറുക, അതാണ് ഞങ്ങള്‍ക്ക് പറയാനുള്ളതെന്നും ജയശങ്കര്‍ സ്പഷ്ടമായി പറഞ്ഞു.
Discussion about this post