ഇന്ത്യയ്ക്കെതിരായ രണ്ടാ ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ആറ് വിക്കറ്റ് നഷ്ടത്തില്‍ 493ന് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തിന് പിന്നാലെ ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 44 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ടു. ഇന്ത്യയുടെ ഇന്നിംഗ്സ് ലീഡ് മറികടക്കാന്‍ ആറ് വിക്കറ്റ് ശേഷിക്കെ അവര്‍ക്ക് 299 റണ്‍സ് കൂടി വേണം. ആദ്യ ഇന്നിംഗ്സില്‍ 150 റണ്‍സിന് സന്ദര്‍ശകര്‍ തകര്‍ന്നടിഞ്ഞിരുന്നു.
രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷമിയും ഒരോ വിക്കറ്റ് വീതമെടുത്ത ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് എന്നിവരുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.
ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ നേടിയ ഡബിള്‍ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് 493 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ഇതോടെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് 342 റണ്‍സിന്റെ ലീഡായി.
330 പന്തില്‍ 28 ഫോറും എട്ട് സിക്സും സഹിതം 243 റണ്‍സാണ് മായങ്ക് അടിച്ചെടുത്തത്. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരേയും ടെസ്റ്റ് പരമ്പരയില്‍ മായങ്ക് ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. കരിയറില്‍ എട്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന മായങ്കിന്റെ മൂന്നാം സെഞ്ച്വറിയാണ് ഇന്ന് പിറന്നത്.
ചേതേശ്വര്‍ പൂജാര, അജയ്ക്യ രഹാന, രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്ത്യയ്ക്കായി അര്‍ധ സെഞ്ച്വറി നേടി. പൂജാര 72 പന്തില്‍ 54ലു രഹാന 172 പന്തില്‍ 86 റണ്‍സും സ്വന്തമാക്കി. 70 പന്തില്‍ 60 റണ്‍സുമായി ജഡേജ പുറത്താവാതെ നിന്നു 10 പന്തില്‍ മൂന്ന് സിക്സും ഒരു ബൗണ്ടറിയും അടക്കം 25 റണ്‍സുമായി ഉമേശ് യാദവും പുറത്താവാതെ മികച്ച പിന്തുണ നല്കി.
അതെസമയം നായകന് വിരാട് കോഹ്ലി പൂജ്യനായി മടങ്ങി. നേരിട്ട രണ്ടാം പന്തില്‍ തന്നെ അബു ജയന്തിന്റെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു കോഹ്ലി. വൃദ്ധിമാന്‍ സാഹ (12), രോഹിത്ത് ശര്‍മ്മ (6) എന്നിവരാണ് തിളങ്ങാതെ പോയ മറ്റ് ബാറ്റ്സ്മാന്മാര്. ബംഗ്ലാദേശിനായി നാല് വിക്കറ്റ് വീഴ്ത്തിയ അബൂ ജയന്താണ് ബൗളിംഗില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. മെഹ്ദി ഹസനും ഹുസൈനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Discussion about this post