അയോധ്യാ വിധിയില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രതിഷേധ പ്രകടനവുമായി മുസ്ലിം വനിതകള്‍. തെലങ്കാന സെയ്ദാബാദ് ഉജാലെ ഷാ ഈദ് ഗാഹ് ഭൂമിയാല്‍ പര്‍ദ്ദ ധരിച്ചെത്തിയ മുസ്ലിം സ്ത്രീകളാണ് സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധക്കാര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു.
സുപ്രീംകോടതി ഉത്തരവിനെതിരെ പ്രതിഷേധിച്ച സംഘം, രാമക്ഷേത്രം ഉയര്‍ന്നാല്‍ അത് പൊളിച്ച് മുസ്ലിം പള്ളി നിര്‍മിക്കുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. മുസ്ലിം പുരോഹിതന്‍ മൗലാന അബ്ദുള്‍ അലീം ഇസ്ലാഹിയുടെ രണ്ട് മക്കളായ ഷബിസ്ത, സില്ലേ ഹുമ എന്നിവരുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനയ്ക്കിടെ പ്രതിഷേധ പ്രകടനം അരങ്ങേറിയത്.
സ്ത്രീകള്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയ ശേഷം സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഇതില്‍ സുപ്രീംകോടതി ഉത്തരവിനെ വിമര്‍ശിക്കുകയും രാമ ക്ഷേത്രം തര്‍ക്കുമെന്നും, ലാത്തിയും, വെടിവെപ്പും ഏറ്റാലും ബാബറി മസ്ജിദ് നിര്‍മിക്കുമെന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
അതിനിടെ സുപ്രീം കോടതി ഹിന്ദു തീവ്രവാദികള്‍ക്ക് കീഴടങ്ങിയാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്. അല്ലാതെ തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ലെന്നും പ്രതിഷേധ പ്രകടനത്തിനുശേഷം മാധ്യമങ്ങളെ അവര്‍ അറിയിച്ചു. അള്ളാഹു നേരത്തെ തീരുമാനം എടുത്തതാണ്. ഈ വിഷയത്തില്‍ അള്ളാഹുവിനെ മാത്രമേ തങ്ങള്‍ കേള്‍ക്കുകയുള്ളൂവെന്നും അവര്‍ അറിയിച്ചു
Discussion about this post