ജീവന് രക്ഷാ ദൗത്യം എറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരും മുന്നിട്ടിറങ്ങുന്നു.അവയവദാനത്തിന് സഹായകരമാകും വിധം സംസ്ഥാനത്ത് സര്‍ക്കാര്‍ എയര്‍ ആംബുലന്‍സ് സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. സര്‍ക്കാര്‍ നടപ്പാക്കുന്ന മൃതസഞ്ജീവനിക്കു കീഴില്‍ സ്വകാര്യമേഖലയുമായി സഹകരിച്ചാകും ഇതു നടപ്പാക്കുക എന്നും അദ്ദേഹം അറിയിച്ചു.
അടിയന്തര ശസ്ത്രക്രിയയ്ക്കായി ഹൃദയം കൊണ്ടുവന്നതുപോലുള്ള ആവശ്യങ്ങള്‍ക്കായി സ്ഥിരം എയര്‍ ആംബുലന്‍സ് സംവിധാനം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.
Discussion about this post