കല്പറ്റ: വയനാട് വൈത്തിരിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ സംഘടനാ നടപടി ഉടനെന്ന് സൂചന. ഭര്‍ത്താവ് നല്കിയ പരാതിയില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരെയാണ് നടപടി.
വൈത്തിരി സ്വദേശിനിയെ ഒക്ടോബര്‍ 21നാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഗഗാറിനെതിരെ സംസ്ഥാന കമ്മിറ്റിയിലും പരാതിയെത്തിയതോടെ സിപിഎം അന്വേഷണം തുടങ്ങിയിരുന്നു. എളമരം കരീം, പി കെ ശ്രീമതി എന്നിവരടങ്ങുന്ന സമിതിക്കാണ് അന്വേഷണ ചുമതല.
ഗഗാറിനും യുവതിയും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിപിഎമ്മിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post