തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കും കെഎസ്യു നേതാക്കള്‍ക്കും നേരെയുണ്ടായ ലാത്തിച്ചാര്‍ജിനെതിരേ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. സഭയുടെ അവസാന ദിവസമായ ഇന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു.
പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് സഭയില്‍ രാവിലെ എത്തിയത്. എംഎല്‍എയെ മര്‍ദിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം മുഴക്കിയിരുന്നു. സഭാ മര്യാദയുടെ ലംഘനമാണിതെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമോയെന്ന് ഇന്നറിയാം.
Discussion about this post