വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട.ജഡ്ജി എസ്.ഹനീഫ അന്വേഷിക്കും. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നാലുപ്രതികള്‍ക്ക് നോട്ടീസയച്ചു.
പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് സര്‍ക്കാരിന്റെ അപ്പീല്‍. കേസില്‍ തുടരന്വേഷണം നടത്തി കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.
രഹസ്യമൊഴികള്‍ കോടതിയില്‍ ഹാജരാക്കുന്നതിലും പ്രോസിക്യൂഷന് വീഴ്ച പറ്റിയെന്നും കൂറുമാറിയ സാക്ഷികള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി. പ്രോസിക്യൂട്ടറും അന്വേഷണസംഘവും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്തല്ല കുറ്റപത്രം നല്‍കിയത്. ഇതേതുടര്‍ന്ന് പ്രോസിക്യൂട്ടറെ തല്‍സ്ഥാനത്തു നിന്ന് നീക്കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Discussion about this post