ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരം ഇന്ന് ആരംഭിക്കും. ഡേ നൈറ്റ് ടെസ്റ്റ് ആണ് ഇന്ന് ആരംഭിക്കുന്നത്. കൊല്‍ക്കത്ത ഈഡന് ഗാര്ഡന് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കുന്നത്.
ഇന്ത്യയുടേയും, ബംഗ്ലാദേശിന്റെയും ആദ്യ ഡേ നൈറ്റ് ടെസ്റ്റാണിത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു.
ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തില്‍ എസ്ജിയുടെ പിങ്ക് പന്തുകള്‍ ആണ് കളിക്കാന്‍ ഉപയോഗിക്കുന്നത്. ബി.സി.സി.ഐ പ്രസിഡന്റായി ചുമതലയേറ്റ മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് കൊല്‍ക്കത്തയില്‍ ഡേ നൈറ്റ് കളിക്കാന്‍ അവസരം ലഭിച്ചത്. നേരത്തെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുമായി ഗാംഗുലി ചര്‍ച്ച നടത്തുകയും അദ്ദേഹം അതിന് താല്പര്യം അറിയിക്കുകയും ചെയ്തിരുന്നു. ഇന്ന് ഒരു മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
Discussion about this post