മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം.
മഹാരാഷ്ട്രയില്‍ ഇന്ന് നടന്ന സംഭവ വികാസങ്ങളില്‍ താന്‍ സന്തുഷ്ടനാകുമെന്നാവും ചിലര്‍ കരുതിയിരിക്കുന്നതെന്നും പക്ഷേ അങ്ങേയറ്റത്തെ വിഷമമാണ് തനിക്ക് ഇപ്പോള്‍ തോന്നുന്നതെന്നും നിരുപം പറഞ്ഞു.
ഇതില്‍ കോണ്‍ഗ്രസിനെ അനാവശ്യമായി അപകീര്‍ത്തിപ്പെടുത്തുകയാണ് ചിലര്‍. ശിവസേനയുമായുള്ള സഖ്യത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലും തെറ്റായിരുന്നു.
ആദ്യമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പിരിച്ചുവിടുകയാണ് വേണ്ടത്. അതാണ് സോണിയാ ജിയോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.
മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ നേരത്തെ തന്നെ രംഗത്തെത്തിയ വ്യക്തിയായിരുന്നു സഞ്ജയ് നിരുപം.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു തൊട്ട് മുന്നാണ് സഞ്ജയ് നിരുപത്തെ മാറ്റി മിലിന്ദ് ദേവ്റയെ ഹൈക്കമാന്റ് കോണ്‍ഗ്രസ് മേധാവിയായി നിയമിച്ചത്.
Discussion about this post