ഡല്‍ഹി: ഈ വര്‍ഷം ഒക്ടോബര്‍ വരെ 2643 കിലോ മീറ്റര്‍ റെയില്‍ പാതയുടെ നവീകരണം പൂര്‍ത്തിയാക്കിയതായി കേന്ദ്ര റെയില്‍വേ മന്ത്രാലയം. റെയില്‍ പാതകളുടെ സുരക്ഷ രണ്ടിരട്ടി വര്‍ധിപ്പിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി 60 മുതല്‍ 90 വരെ ഭാരമുള്ള ബലമേറിയ കോണ്‍ഗ്രീറ്റ് സ്ലീപ്പറുകളും സ്റ്റീല്‍ ചാനല്‍ കോണ്‍ഗ്രീറ്റ് സ്ലീപ്പറുകളും ഉപയോഗിച്ചിട്ടുണ്ട്.
ഇത് കൂടാതെ അള്‍ട്രാ സോണിക് ഫ്ളാ ഡിറ്റക്ഷന്‍ സംവിധാനവും ഇന്ത്യന്‍ റെയില്‍വേ ഉപയോഗിച്ചിട്ടുണ്ട്. റെയില്‍ പാതകളിലെ പ്രശ്നങ്ങള്‍ ഉടന്‍ തന്നെ കണ്ടു പിടിക്കുന്നതിനും പരിഹരിക്കുന്നതിനും ഈ സംവിധാനം വളരെ പ്രയോജനകരമാണ്. ഉത്തര റെയില്‍വേ ഈ സംവിധാനം ഉപയോഗിക്കുന്നതില്‍ വിജയിച്ചിരുന്നു. ഇതാണ് ഈ സംവിധാനം വ്യാപകമായി ഉപയോഗിക്കാന്‍ കാരണം.
ജിപിഎസ് സംവിധാനവും റെയില്‍വേ ഉപയോഗിച്ചിട്ടുണ്ട്. പട്രോള്‍ മെന്‍, കീ മെന്‍ എന്നിവര്‍ക്ക് നല്‍കിയിട്ടുള്ള ജിപിഎസ് ട്രാക്കറുകള്‍ ഉപയോഗിച്ച് റെയില്‍ പാതകളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നു. ഇതിന് പുറമേ പ്രധാനപാതകളില്‍ എല്ലാം തന്നെ തിക്ക് വെബ് സ്വിച്ചുകളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. സുരക്ഷിത യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി ലോക്കോ പൈലറ്റുമാരെ നിരന്തരം നിരീക്ഷിക്കുമെന്നും, ഇവര്‍ക്ക് സുരക്ഷിത ഡ്രൈവിംഗിനെക്കുറിച്ചുള്ള ക്ലാസുകള്‍ നല്‍കുമെന്നും റെയില്‍വേ അറിയിച്ചു.
2018-19 കാലയളവില്‍ 4181 കിലോമീറ്റര്‍ പാതയുടെ നവീകരണം റെയില്‍വേ പൂര്‍ത്തിയാക്കിയിരുന്നു.
Discussion about this post