കൊച്ചി: സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പുവരുത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. അത് ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
‘സ്ത്രീതൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുകയും തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയുകയും ചെയ്യുന്നതു സംബന്ധിച്ച നിയമവ്യവസ്ഥകള്‍ സംസ്ഥാന സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുന്നു എന്ന തരത്തിലുള്ള പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതവും തൊഴിലാളികള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്. തൊഴിലിടങ്ങള്‍ സ്ത്രീസൗഹൃദമാക്കുന്നതിനും സ്ത്രീ തൊഴിലാളികളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനും ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്’, മന്ത്രി വ്യക്തമാക്കി.
Discussion about this post