മുംബൈ: ഉദ്ധവ് താക്കറെയ്ക്കു മുഖ്യമന്ത്രിയാകാന്‍ സാധിക്കാഞ്ഞതില്‍ മനംനൊന്തു ശിവസേന പ്രവര്ത്തകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശിവസേന പ്രവര്‍ത്തകനായ രമേഷ് ബാലു ജാദവാണു ജീവനൊടുക്കാന്‍ ശ്രമിച്ചത്. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലാണു സംഭവം.
ശനിയാഴ്ച വൈകിട്ട് മനോര ചൗക്കില്‍ വച്ച് ഇയാള്‍ ബ്ലേഡ് ഉപയോഗിച്ചു കൈത്തണ്ട മുറിക്കുകയായിരുന്നു. ഇത് ഒരു ട്രാഫിക് പോലീസുകാരന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇദ്ദേഹമെത്തി ബ്ലേഡ് പിടിച്ചു വാങ്ങിയശേഷം ജാദവിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. രക്തം വാര്ന്നുപോയിട്ടുള്ളതിനാല് രമേഷ് ഇപ്പോള്‍ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും അതിന്റെ സ്വാധീനത്താല്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതാകാമെന്നുമാണു ദിഗ്ര പോലീസ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മുംബൈയില്‍നിന്ന് 580 കിലോമീറ്റര്‍ അകലെയുള്ള ഉമരി ഗ്രാമവാസിയാണു രമേഷ്.
Discussion about this post