തിരുവനന്തപുരം: ശബരിമലയില്‍ കഴിഞ്ഞ മണ്ഡലകാലത്ത് ആചാരലംഘനത്തിന് ശ്രമിച്ച ബിന്ദു അമ്മിണി ഇന്നലെ നിയമമന്ത്രി എ.കെ. ബാലന്റെ ഓഫിസ് സന്ദര്‍ശിച്ച് ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചതായി റിപ്പോര്‍ട്ട്. ശബരിമലയുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ സംബന്ധിച്ച വിവരങ്ങളും രേഖകളും ശേഖരിക്കാനാണ് ബിന്ദു എത്തിയതെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ലീഗല്‍ അസിസ്റ്റന്റ് റാങ്ക പട്ടികയുമായി ബന്ധപ്പെട്ട പരാതി ഉന്നയിക്കാനാണ് എത്തിയതെന്നാണു ബിന്ദുവിന്റെ പ്രതികരണമെന്നും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ന് രാവിലെ ശബരിമല ദര്‍ശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയ്ക്ക് വേണ്ട പിന്തുണ നല്‍കാന്‍ ബിന്ദു അമ്മിണി കൊച്ചിയില്‍ എത്തിയിരുന്നു. കൈയില്‍ ചില രേഖകള്‍ അടങ്ങിയ ഫയലുമായാണു ബിന്ദു എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതു ശബരിമലയുമായി ബന്ധപ്പെട്ട ഉത്തരവുകളും സത്യവാങ്മൂലങ്ങളും അടങ്ങിയ ഫയലെന്നാണ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.
രേഖകള്‍ തൃപ്തിക്കും സംഘത്തിനും കൈമാറി ശബരിമലയിലേക്ക് പോകാനുള്ള അനുമതി പോലീസില്‍ നിന്ന് വാങ്ങാനായിരുന്നു നീക്കമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തൃപ്തി ദേശായിയുടെ സന്ദര്‍ശനവിവരം ബിന്ദു അമ്മിണി നേരത്തെ അറിഞ്ഞിരുന്നുവെന്നും, വിഷയം വീണ്ടും സജീവമാക്കി ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ നിരീശ്വരവാദം പ്രചരിപ്പിക്കുന്ന ചില സംഘടനകള്‍ ശ്രമിക്കുന്നുവെന്നും ഇതോടെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് അറിവുണ്ടായിരുന്നു എന്ന തലത്തിലേക്കും ആരോപണം ഉയരുകയാണ്.
Discussion about this post