തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവ്യക്തമായ നിലപാട് മൂലമാണ് ശബരിമലയിലേക്ക് വീണ്ടും യുവതികള്‍ എത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ആക്ടിവിസ്റ്റുകളായ തൃപ്തി ദേശായിയുടെയും ബിന്ദു അമ്മിണിയുടെയും നേതൃത്വത്തില്‍ സ്ത്രീകള്‍ മലചവിട്ടാനെത്തിയതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തൃപ്തി ദേശായിയുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ശബരിമല സന്ദര്‍ശനത്തിന് തൃപ്തി ദേശായിയും സംഘവും ചൊവ്വാഴ്ച കൊച്ചിയിലെത്തിയിരുന്നു. എന്നാല്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചുപോവുകയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിയും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Discussion about this post