മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തില്‍ നിന്ന് ദേവേന്ദ്ര ഫഡ്‌നവിസ് രാജിവെച്ചതിന്റെ പിന്നാലെ ഉറുദു പദ്യത്തിന്റെ വരികള്‍ ഉദ്ധരിച്ച് ഭാര്യയുടെ വിടവാങ്ങൽ സന്ദേശം. ‘കാലാവസ്ഥ അല്പമൊന്ന് മാറട്ടെ, പുതിയൊരു പരിമളവുമായി ഞാന്‍ തിരിച്ച് വരും’.
നിങ്ങളുടെ സഹോദര ഭാര്യയെന്ന നിലയില്‍ ഓര്‍മ നിലനിര്‍ത്തുന്ന അഞ്ച് വര്‍ഷത്തിന് മഹാരാഷ്ട്രക്ക് നന്ദി അറിയിക്കുന്നു- ഫഡ്‌നവിസിന്റെ ഭാര്യ ട്വിറ്ററില്‍ കുറിച്ചു. നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം എന്നെ എപ്പോഴും ഗൃഹാതുരത്വത്തിലാഴ്ത്തും! ഉത്തരവാദിത്തം നിറവേറ്റാന്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിച്ചിട്ടുണ്ട്.സേവിക്കാനും പോസിറ്റീവായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ആഗ്രഹത്തോടെയുമാണ് പ്രവര്‍ത്തിച്ചതെന്നും അവര്‍ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
https://twitter.com/fadnavis_amruta/status/1199345002414927872
ബാങ്ക് ഉദ്യോഗസ്ഥയായ ഫഡ്‌നവിസിന്റെ ഭാര്യ അമൃത അറിയപ്പെടുന്ന ഗായികയും സാമൂഹിക പ്രവര്‍ത്തകയും കൂടിയാണ്.
Discussion about this post