ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ നക്സൽ ആക്രണം. ഗുംല ജില്ലയിലാണ് നക്സലുകൾ ആക്രമണം നടത്തിയത്. ജില്ലയിലെ ബിഷ്നുപൂരിൽ നക്സലുകൾ പാലം തകർത്തുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും വോട്ടിംഗ് തടസപ്പെട്ടിട്ടില്ലെന്നും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു
ആദ്യഘട്ടത്തിൽ 13 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. നക്സൽ ആക്രമണ ഭീഷണി കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് വോട്ടെടുപ്പ് നടക്കുന്ന കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്
Discussion about this post