നാഗാലാന്റ് സംസ്ഥാന രൂപീകരണ ദിനത്തില്‍നാഗാജനവിഭാഗത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .നാഗാലാന്റ് സംസ്ഥാനം രൂപീകരിക്കപ്പെട്ടതിന്റെ 57-ാം വര്‍ഷമാണ് ആഘോഷിക്കുന്നത്. ഇന്ത്യയിലെ 16-ാംമത് സംസ്ഥാനമായാണ് നാഗാലാന്റ് രൂപീകൃതമായത്.
‘ഏറെ സ്‌നേഹസമ്പന്നരും ധീരന്മാരുമായ നാഗാവംശജരായ സഹോദരീസഹോദരന്മാര്‍ക്ക് എന്റെ ആശംസകള്‍. ഏറെ പാരമ്പര്യം അവകാശപ്പെടുന്ന പ്രദേശമാണിത്.വരുംനാളുകളില്‍ ഏറെ പുരോഗതിയും സമ്പത്തും ആര്‍ജ്ജിക്കാന്‍ നിങ്ങള്‍ക്കാകട്ടെയെന്ന് ആശംസിക്കുന്നു ‘ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
Best wishes to my sisters and brothers of Nagaland on their Statehood Day. This state is known for its great culture. The people of Nagaland are compassionate and courageous.
May Nagaland scale new heights of progress in the coming years.
— Narendra Modi (@narendramodi) December 1, 2019
1963 ഡിസംബര്‍1 ന് കൊഹിമ തലസ്ഥാനമായി നാഗാലാന്റ് സംസ്ഥാനം രൂപീകൃതമായത്.
Discussion about this post