ഡല്‍ഹി: ദേവസ്വം ബോര്‍ഡിന്റെ പണം ദൈവത്തിന്റേതാണെന്ന് സുപ്രീംകോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ നിയമനം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ദേവസ്വം ബോര്‍ഡിന്റെ പണം ദൈവത്തിന്റെ പണം ആണ്. അതിനാല്‍ ആ പണം നേരാംവണ്ണം കൈകാര്യം ചെയ്യണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
കമ്മീഷണര്‍ നിയമനത്തിന് പരിഗണിക്കേണ്ടവരുടെ പട്ടിക നല്‍കണമെന്നും സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ പട്ടികയാണ് സമര്‍പ്പിക്കേണ്ടത്. തിങ്കളാഴ്ചയ്ക്കകം പട്ടിക നല്‍കണമെന്നാണ് ജസ്റ്റിസ് ആര്‍. ഭാനുമതിയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്ന എന്‍.വാസുവാണ് ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. വാസുവിന് പകരം പുതിയ കമ്മീഷണറെ നിയമിച്ചിട്ടില്ല.
Discussion about this post