ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രഹന ഫാത്തിമ സുപ്രീംകോടതിയെ സമീപിച്ചു. ക്ഷേത്ര ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് രഹന കോടതിയെ സമീപിച്ചത്. ആവശ്യം അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ജന്മദിനമായ നവംബർ 26 ന് മാലയിടുമെന്നും സുരക്ഷ സംബന്ധിച്ച അറിയിപ്പ് വന്നശേഷമാകും തീരുമാനമെടുക്കുക എന്നും രഹ്ന നേരത്തെ വ്യക്താമക്കിയിരുന്നു.ശബരിമലയ്ക്ക് പോകാൻ സുരക്ഷ അനുവദിക്കണമെന്നാവശ്യപ്പെട്ട് രഹനാ ഫാത്തിമ ഐജിക്ക് അപേക്ഷ.നൽകിയിരുന്നു.കുടുംബവുമൊത്താകും ഇത്തവണ ശബരിമലയ്ക്ക് പോകുന്നതെന്നും രഹന അന്ന് പറഞ്ഞിരുന്നു
കഴിഞ്ഞ തവണ രഹന ഫാത്തിമ ശബരിമല ദര്‍ശനത്തിനെത്തിയത് വന്‍ സംഘര്‍ഷത്തിനാണ് വഴിവെച്ചത്. സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് രഹന ഫാത്തിമക്കെതിരെ കേസും എടുത്തിരുന്നു. ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹന ഫാത്തിമക്കെതിരെ സ്ഥലംമാറ്റ നടപടിയും സര്‍ക്കാര്‍ എടുത്തിരുന്നു.
Discussion about this post