ഗൂഡല്ലൂര്‍: അയോധ്യയിലെ തർക്കമന്ദിരം തകര്‍ത്തതിനെതിരെ പ്രതിഷേധിച്ച എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഗൂഡല്ലൂര്‍ ഗാന്ധി മൈതാനിയില്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത 32 പേരെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.
ജില്ലാ സെക്രട്ടറി സിദ്ദീഖ്, ഗൂഡല്ലൂര്‍ മണ്ഡലം സെക്രട്ടറി സക്കീര്‍, കോയമ്പത്തൂര്‍ പാളയം മണ്ഡലം സെക്രട്ടറി ഹസന് ബാഷ, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നീലഗിരി ജില്ല പ്രസിഡന്റ് മുഹമ്മദ് ബിലാല്‍, ഗൂഡല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ഷിഹാബുദ്ദീന് എന്നിവര്‍ പ്രതിഷേധത്തില്‍ സംസാരിച്ചു.
Discussion about this post