ഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. നികുതി നിരക്കുകള്‍ ലളിതമാക്കാനും നിരുപദ്രവകരമാക്കാനുമാണ് സര്‍ക്കാരിന്റെ ശ്രമം.
സര്‍ക്കാര്‍ ജി.ഡി.പി വളര്‍ച്ചയ്ക്ക് കുതിപ്പേകാന്‍ ആഗസ്റ്റ് മുതല്‍ ഒട്ടേറെ ഉത്തേജക പദ്ധതികളാണ് പ്രഖ്യാപിച്ചത്. സെപ്തംബറില്‍ കോര്‍പ്പറേറ്റ് നികുതി 10 ശതമാനം വെട്ടിക്കുറച്ചു. കഴിഞ്ഞ 28 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ നികുതി ഇളവാണിത്. 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായാണ് കുറച്ചത്. പുതിയ കമ്പനികളുടെ നികുതി 25 ശതമാനത്തില്‍ നിന്ന് 15 ശതമാനവുമാക്കി. ഇതിലൂടെ സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ 1.45 ലക്ഷം കോടി രൂപയുടെ കുറവുണ്ടാകുമെന്നും എന്നാല്‍ അത് കാര്യമാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഉപഭോക്തൃ വിപണിക്ക് ഉണര്‍വേകാനും വ്യാവസായിക ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് പൊതുമേഖലാ ബാങ്കുകള്‍ സംഘടിപ്പിച്ച വായ്പാ മേളയിലൂടെ കഴിഞ്ഞ രണ്ടുമാസംകൊണ്ട് അഞ്ചുലക്ഷം കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. നിലവിലെ സാമ്ബത്തിക മാന്ദ്യത്തില്‍ നിന്ന് രാജ്യം കരകയറുന്നുണ്ട്. ചില മേഖലകള്‍ക്ക് ഇപ്പോഴും സഹായം ആവശ്യമാണ്. അവയ്ക്ക് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉപഭോക്തൃ വിപണിക്ക് ഉണര്‍വേകാന്‍ ആദായ നികുതി കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം അടുത്ത ബഡ്ജറ്റില്‍ ഉണ്ടായേക്കും. നിലവിലെ ആദായ നികുതി സ്‌ളാബുകള്‍ പരിഷ്‌കരിക്കാനാണ് സാദ്ധ്യത ഏറെ. നിലവില്‍ 5%, 10%, 20% എന്നീ സ്‌ളാബുകളാണുള്ളത്.
5 % സ്‌ളാബിലുള്ളവര്‍ റിബേറ്റ് മുഖേന നികുതിയില്‍ നിന്ന് ഒഴിവാകും, 5 മുതല്‍ 10 ലക്ഷം രൂപ വരെ വരുമാനത്തിന് നികുതി 20ല്‍ നിന്ന് 10 ശതമാനമാകും, 10 മുതല്‍ 20 ലക്ഷം രൂപ വരെ 20 ശതമാനം നികുതി, 20 ലക്ഷം മുതല്‍ രണ്ടുകോടി വരെ 30 ശതമാനം നികുതി, രണ്ടു കോടിക്കു മേല്‍ 35 ശതമാനം നികുതി, ഇവയൊക്കെയാണ് ബഡ്ജറ്റില്‍ പ്രതീക്ഷിക്കുന്ന നടപടി.
Discussion about this post