ഡല്‍ഹി: മ്യാന്മറുമായി നാവിക ബന്ധം ദൃഢമാക്കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി മ്യാന്മറിന് ഇന്ത്യ മുങ്ങിക്കപ്പല്‍ പാട്ടത്തിനു നല്‍കും.ബംഗാള്‍ ഉള്‍ക്കടലില്‍ സ്വാധീനം ശക്തമാക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ക്കു തടയിടുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
1988-ല്‍ റഷ്യയില്‍ നിന്നു വാങ്ങിയ ഐഎന്‍എസ് സിന്ധുവീര്‍ ആണ് നല്‍കുന്നത്. മ്യാന്മറിലെ നാവികസേനാംഗങ്ങള്‍ക്കു വിശാഖപട്ടണത്ത് ഇന്ത്യ പരിശീലനം നല്‍കിയിരുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ സാന്നിധ്യം ശക്തമാക്കാനുള്ള ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ മ്യാന്മറുമായുള്ള ചങ്ങാത്തം ഗുണം ചെയ്യുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍.
Discussion about this post