അയോധ്യ കേസിൽ പുനപരിശോധന ഹർജിയുമായി 40 കമ്മ്യൂണിസ്റ്റ് ചരിത്രകാരന്‍മാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇർഫാൻ ഹബീബ്, പ്രഭാത് പട്നായിക് എന്നിവരുൾപ്പെടെ 40 പേരടങ്ങുന്ന ഗവേഷകരും അധ്യാപകരും ചരിത്രകാരന്മാരുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
രാമജന്മഭൂമി എന്നത് വെറും കെട്ടുകഥയാണെന്നും അവിടെ ഒരു ക്ഷേത്രം നിലനിന്നു എന്നതിന് സ്വീകരിച്ച അവശിഷ്ടങ്ങളും കാലഗണയടക്കമുള്ളകാര്യങ്ങളും തെറ്റാണെന്നുമാണ് കമ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ ഉന്നയിക്കുന്ന ആരോപണം.
എന്നാല്‍ അയോധ്യ ശ്രീരാമന്‍ ജനിച്ച സ്ഥലമാണെന്ന വാദത്തോട് വിയോജിപ്പില്ലെന്നും നിലവില്‍ രാമജന്മഭൂമി സ്ഥാന്‍ എന്ന പേരില്‍ തര്‍ക്കമന്ദിരം പരിഗണിക്കുന്നത് ചരിത്രപരമായി അംഗീകരിക്കാനാകില്ലെന്നുമാണ് ഇവര്‍ പുന:പ്പരിശോധനാ ഹര്‍ജിയില്‍ ഉന്നയിക്കുന്നത്.
നവംബര്‍ 9ന് പ്രസ്താവിച്ച വിധിയില്‍ രാമജന്മഭൂമിയില്‍ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള അനുമതിയാണ് സുപ്രീം കോടതി നല്‍കിയത്. ഒപ്പം തര്‍ക്കസ്ഥലമായി മുമ്പ് കോടതി പരിഗണിച്ച സ്ഥലത്തിന് പുറത്ത് 5 ഏക്കര്‍ ഭൂമി പള്ളി പണിയാന്‍ സര്‍ക്കാര്‍ നല്‍കണമെന്നുമാണ് വ്യവസ്ഥയായി നിശ്ചയിച്ചത്.
ശ്രീരാമജന്മഭൂമിയാണ് അയോധ്യ എന്നതിനോട് എതിര്‍പ്പില്ല, പക്ഷെ ബാബറി മസ്ജിദ് പൊളിച്ച് കളഞ്ഞ് മറ്റൊരു വിശ്വാസം അതേ സ്ഥാനത്ത് പണിയുന്നത് ശരിയല്ലെന്നും പരാതിക്കാരനായ ഇര്‍ഫാന്‍ ഹബീബ് ഹര്‍ജിയില്‍ പറഞ്ഞു
Discussion about this post