ഡല്‍ഹി: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കറെന്നല്ല, രാഹുല്‍ ഗാന്ധി എന്നാണെന്ന് രാംലീല മൈതാനിയില്‍ പൗരത്വ നിയമത്തിനെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയില്‍ അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളും നിന്നു കത്തുകയാണ്. മോദിയും അമിത് ഷായുമാണ് രാജ്യത്തോട് മാപ്പു പറയേണ്ടത്. അധികാരത്തില്‍ തുടരാന്‍ മോദി എന്തും ചെയ്യുമെന്ന അവസ്ഥയാണെന്നും മരിച്ചാലും മാപ്പ് പറയില്ലെന്നും ആണ് രാഹുലിന്റെ വാദം.
Discussion about this post