ഡല്‍ഹി:യാക്കൂബ് മേമനെ തൂക്കിക്കൊന്നതിന് പുറകെ വധശിക്ഷയെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും, ദിഗ് വിദയ് സിംഗും രംഗത്ത്.’നമ്മുടെ സര്‍ക്കാര്‍ ഒരു മനുഷ്യജീവനെ തൂക്കിലേറ്റി എന്നത് ഖേദകരമാണ്.,ഭരണകൂടം നടപ്പാക്കുന്ന കൊലപാതകവും ക്രൂരമാണ്.ഭീകരതയ്ക്കെതിരെ പോരാടണം, പക്ഷേ ദയാരഹിതമായ വധശിക്ഷകള്‍ ഒരിടത്തും ഭീകരതയെ പ്രതിരോധിച്ചിട്ടില്ല’ എന്നായിരുന്നു ശശരി തരൂരിന്റെ ട്വീറ്റ്,
അതേസമയം ഏതെങ്കിലും കേസിന്റെ മെറിറ്റിലേക്ക് കടന്നല്ല തന്റെ പ്രതികരണം വധശിക്ഷയെ കുറിച്ച് മാത്രമാണെന്നും തരൂര്‍ വിശദീകരിച്ചു. കേസിന്റെ കാര്യം തീരുമാനിക്കേണ്ടത് സുപ്രിം കോടതിയാണെന്നും തരൂര്‍ പറഞ്ഞു.
‘നമ്മള് ഇന്ത്യക്കാരാകണം ആദ്യം, വെറുപ്പില്‍ നിന്നും ഹിംസയില്‍ നിന്നും മാറി നില്‍ക്കുകയാണ് വേണ്ടത്. ഒരു ഗാന്ധിയനാകുക, സ്നേഹത്തിന്റെയും അനുകമ്പയുടേയും മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക’ എന്നിങ്ങനെയായിരുന്നു ദിഗ് വിജയ് സിംഗിന്റെ ട്വീറ്റ്.
Discussion about this post