ലക്നൗ: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്നതും പ്രചരിക്കുന്നതുമെല്ലാം ഊഹാപോങ്ങള്‍ ആണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ വിശ്വസിക്കരുതെന്നും പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്നും യോഗിയുടെ ഓഫീസ് ആവശ്യപ്പെട്ടു.
ജനങ്ങളുടെ സുരക്ഷയാണ് സര്‍ക്കാരിന് പ്രധാനം. അതിനാല്‍ തന്നെ നിയമം അനുശാസിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കണമെന്നാണ് ജനങ്ങളോട് ആവശ്യപ്പെടാനുള്ളത്. പ്രക്ഷോഭങ്ങള്‍ അവസാനപ്പിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയാണ്- മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
Discussion about this post