പൗരത്വബില്ലിനെതിരെ പ്രതിഷേധം നടക്കുന്ന അസാമിലും ഗുവാഹത്തിയിലും കര്‍ഫ്യൂവിന് ഇളവ്.രാത്രി 9 മണി വരെയാണ് ഇളവ്.
2019 ലെ പൗരത്വ (ഭേദഗതി) ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിനെത്തുടര്‍ന്ന് ഗുവാഹത്തിയിലും അസമിലെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. വ്യാഴാഴ്ച രാഷ്ട്രപതിയുടെ അനുമതിക്ക് ശേഷം പൗരത്വ (ഭേദഗതി) ബില്‍ നിയമമായി മാറി.
സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്ര സായുധ പോലീസ് സേനയെ (സിഎപിഎഫ്) സഹായിക്കാന്‍ 26 സൈനിക നിരകളെ അസമില്‍ വിന്യസിച്ചിട്ടുണ്ട്.
Discussion about this post