സംസ്ഥാനത്ത് നാളെ നടത്താനിരിക്കുന്ന ഹര്‍ത്താലിനെതിരെ മുസ്ലീംലീഗ്. പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും ആസൂത്രണം ചെയ്ത ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് മുസ്ലീംലീഗ് വ്യക്തമാക്കി. ബിജെപി വടി കൊടുക്കാനില്ലെന്നും ആവശ്യമുള്ള സമയത്ത് യോജിച്ച് ഹര്‍ത്താല്‍ നടത്താമെന്നും മുസ്ലീം ലീഗ് ദേശീയ ജനറര്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും ഹര്‍ത്താലിനോട് വിയോജിപ്പറിയിച്ചുസുന്നി, മുജാഹിദ് വിഭാഗങ്ങള്‍ നേരത്തെ തന്നെ ഹര്‍ത്താലിനോട് സഹകരില്ലെന്ന് വ്യക്തമാക്കിയിരുന്നു.
നിയമപരമല്ല നാളത്തെ ഹര്‍ത്താലെന്നും കടകളടക്കാനും വാഹനങ്ങള്‍ തടയാനും സമ്മതിക്കില്ലെന്നും !ഡിജിപി വ്യക്തമാക്കി. എന്നാല്‍, ഹര്‍ത്താലുമായി മുന്നോട്ട് പോകുമെന്ന് എസ്ഡിപിഐയും വെല്‍ഫയര്‍ പാര്‍ട്ടിയും അറിയിച്ചു.
Discussion about this post