പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിൽ ജിഹാദിസ്റ്റുകളും മാവോയിസ്റ്റുകളും വിഘടനവാദികളും കടന്നു കയറാൻ സാധ്യതയുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യ ഇക്കണോമിക് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു നിർമല.
ഞായറാഴ്ച രാത്രി ജാമിയ മിലിയയിൽ എന്താണു സംഭവിച്ചതെന്ന് അറിയില്ല. മാവോയിസ്റ്റ്–വിഘടനവാദ സ്വഭാവം പുലർത്തുന്ന സംഘടനകളെ സർവകലാശാലകളിൽ പിന്തുണയ്ക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും നിർമല പറഞ്ഞു.വി
വിദ്യാർഥി പ്രക്ഷോഭം എന്നതു മറ്റൊന്നാണ്. ജിഹാദിസ്റ്റുകളും മാവോയിസ്റ്റുകളും വിഘടനവാദികളും അതിലേക്കു കടന്നു കയറുന്നതിനെ വിദ്യാർഥി പ്രക്ഷോഭമെന്നു വിളിക്കാനാകില്ല. അതു സംബന്ധിച്ചു നാം ജാഗരൂകരാകണമെന്നും ധനമന്ത്രി പറഞ്ഞു.
Discussion about this post