ഡല്‍ഹി: പൗരത്വ ബില്ലിനു പിന്നാലെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ അക്രമങ്ങള്‍ പാടില്ലെന്ന ആഹ്വാനവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പ്രക്ഷോഭങ്ങള്‍ക്കിടെ അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ് അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിലാണ് ജീവിക്കുന്നത് എന്ന തോന്നല്‍ എല്ലാവര്ക്കും ഉണ്ടാകണം. പൊതുമുതല്‍ നശിപ്പിക്കുമ്പോള്‍ അത് സ്വന്തം രാജ്യത്തിന്റെ സ്വത്താണ് എന്നും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്നും ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രക്ഷോഭങ്ങള്‍ ഒരിക്കലും അക്രമ സ്വഭാവത്തിലേക്ക് വഴിമാറരുതെന്ന് ആവര്‍ത്തിച്ച വെങ്കയ്യ നായിഡു അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്നും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചില പൊതുഗതാഗതമാർഗങ്ങൾ നശിപ്പിക്കപ്പെട്ടു. ആർക്കാണ് നഷ്ടം? ഇത് ജനങ്ങൾക്കാണ്, രാജ്യത്തിനാണ്. അതിനാൽ, നമ്മുടെ ലക്ഷ്യത്തിനായി പ്രക്ഷോഭം നടത്തുമ്പോൾ അത് വിനാശകരമായി മാറരുത്. അക്രമം ഒന്നിനും ഒരു പരിഹാരമല്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post