തിരുവനന്തപുരം: കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ഒരു കാരണവശാലും നിരസിക്കില്ലെന്ന് ശശി തരൂര്‍. പുരസ്കാരം സര്ക്കാരിന്റെതല്ലെന്നും അതിനാല്‍ തിരിച്ചു നല്‍കേണ്ടതില്ല എന്നുമാണ് ശശിതരൂരിന്റെ വാദം.
കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അവാര്‍ഡ് തിരിച്ചു കൊടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തരൂര്‍. ഇംഗ്ലീഷ് ഭാഷയിലെ മികച്ച കൃതിക്കുള്ള പുരസ്കാരമാണ് ‘ആന്‍ എറാ ഓഫ് ഡാര്‍ക്നെസ്’ എന്ന പുസ്തകത്തിലൂടെ തരൂരിന് ലഭിച്ചത്.
‘സര്‍ക്കാരിന്റെ അവാര്‍ഡാണെങ്കില്‍ പുരസ്കാരം തിരിച്ചു നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കുമായിരുന്നു. എന്നാല്‍ ഇത് സാഹിത്യകാരന്മാര് തീരുമാനിച്ച ഒരു അവാര്‍ഡാണ്. തിരിച്ചു നല്കാന് ഉദ്ദേശമില്ല. രണ്ടു മൂന്നു വര്‍ഷം മുമ്പ് പലരും അവരുടെ അവാര്‍ഡ് തിരിച്ചു കൊടുക്കുന്ന സമയത്ത് എഴുത്തുകാരന് എന്ന നിലയ്ക്ക് കൊടുക്കരുതെന്ന് പറഞ്ഞ ഒരാളാണ് ഞാന്‍’- ശശി തരൂര്‍ പറഞ്ഞു.
സാഹിത്യ അക്കാദമി അവാര്‍ഡ് സാഹിത്യ പരമായ നേട്ടമായിട്ടാണ് താന്‍ കാണുന്നതെന്നും തരൂര്‍ പറഞ്ഞു.
Discussion about this post