വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി പവന് ഗുപ്ത നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി. പുതിയ രേഖകള്‍ ഹാജരാക്കാന്‍ പവന് ഗുപ്തയുടെ അഭിഭാഷകന് സമയം ചോദിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചത്.
കൃത്യം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്നാണ് പവന് ഗുപ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പ്രായം തെളിയിക്കുന്ന പരിശോധനകള്‍ നടത്തിയിട്ടില്ല എന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.
കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപരിശോധനാ ഹര്‍ജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു.
Discussion about this post