അദ്ധ്യാപകന്റെ കൈവെട്ടിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍ . കെ.എ നജീബിനെയാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്. എന്‍ഐഎ അറസ്റ്റു ചെയ്ത കെ.എ നജീബിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ എന്‍ഐഎ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തു.ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രിംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് എന്‍ഐഎ ഇയാളെ വീണ്ടും അറസ്റ്റു ചെയ്തത്
പ്രവാചക നിന്ദ ആരോപിച്ചാണ് 2010 ജൂലായില്‍ മതമൗലിക വാദികള്‍ തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയത്. സംഭവത്തില്‍ പ്രതിയായ നജീബിനെ കോയമ്പത്തൂരിലെ മറ്റൊരു തീവ്രവാദ കേസുമായി ബന്ധപ്പെട്ട് 2015ല്‍ എന്‍ഐഎ അറസ്റ്റു ചെയ്യുകയും ചെയ്തു.
എന്നാല്‍ ഇക്കഴിഞ്ഞ ജൂലായില്‍ കേരള ഹൈക്കോടതി നജീബിന് ജാമ്യം അനുവദിക്കുകയായിരുന്നു.ഹൈക്കോടതിയുടെ ഈ നടപടി ചോദ്യം ചെയ്താണ് എന്‍ഐഎ സുപ്രിംകോടതിയെ സമീപിച്ചത്.
Discussion about this post