നിർഭയ കേസിന് അസ്പദമായ സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നു കാണിച്ച് കേസിലെ പ്രതികളിലൊരാളായ പവൻ കുമാർ ഗുപ്ത നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
2012 ൽ കേസിന് അസ്പദമായ സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്തതിനാൽ ബാലനീതി നിയമപ്രകാരം തന്റെ കേസ് പരിഗണിക്കണമെന്നായിരുന്നു ഹർജിയിൽ പവൻ കുമാർ ഗുപ്തയുടെ ആവശ്യം.
നിർഭയ കേസിൽ വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതികളിലൊരാളായ അക്ഷയ് കുമാർ സിങ് നൽകിയ പുനഃപരിശോധനാ ഹർജി ബുധനാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു.
ജസ്റ്റിസുമാരായ ആര് ബാനുമതി, എ എസ് ബൊപ്പണ്ണ, അശോക് ഭൂഷണ് എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയില്‍ പുതിയ വാദങ്ങള്‍ ഉന്നയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നും പഴയ വാദങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ഉള്ള നിരീക്ഷണത്തെ തുടര്‍ന്നാണ് കോടതി പുനപരിശോധനാ ഹര്‍ജി തള്ളിയത്.
Discussion about this post