ലളിത് മോദി വിവാദത്തില്‍ സുഷ്മ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ ഇന്നും തടസ്സപ്പെട്ടു. രാജ്യസഭ 12 മണി വരെ നിര്‍ത്തിവച്ചു. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ തമാശ എത്ര നാള്‍ തുടരുമെന്ന പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യനായിഡു പ്രസ്താവനയും ബഹളത്തിനിടയാക്കി. സഭ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്നും വെങ്കയ്യനായിഡു ആവശ്യപ്പെട്ടു.
ബഹളം തുടര്‍ന്നാലും സഭ നടപടികള്‍ നിര്‍ത്തിവെക്കില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു. സഭയില്‍ പ്ലക് കാര്‍ഡുകളുമായി വരുന്നത് സഭയോടുള്ള വെല്ലുവിളിയാണ്. ഇത് തുടര്‍ന്നാല്‍ നടപടി സ്വീകരിക്കേണ്ടി വരുമെും സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി
Discussion about this post