വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാക്കിസ്ഥാന്റെ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് വധശിക്ഷയ്ക്കു മുന്‍പു മരിച്ചാല്‍ മൃതദേഹം വലിച്ചിഴച്ച് ഇസ്ലാമാബാദിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ കൊണ്ടുവന്ന് 3 ദിവസം കെട്ടിത്തൂക്കണമെന്ന് പാക്ക് പ്രത്യേക കോടതി.
76 കാരനായ മുഷറഫിന് മൂന്നംഗ ബെഞ്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് വധശിക്ഷ വിധിച്ചത്.രോഗബാധിതനായ മുഷറഫ് ദുബായില്‍ ചികിത്സയിലാണ്.
വധശിക്ഷ വിധിച്ച ബെഞ്ചിന്റെ തലവന്‍ പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹ്മദ് സേത്ത് എഴുതിയ 167 പേജുള്ള വിധിന്യായത്തിലാണ് മുഷറഫിന്റെ മൃതദേഹം ഡി തെരുവില്‍ (ഡെമോക്രസി ചൗക്ക്) കെട്ടിത്തൂക്കണമെന്ന വിചിത്ര നിര്‍ദേശം.
പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഓഫിസുകളും സുപ്രീം കോടതിയും സ്ഥിതിചെയ്യുന്ന തെരുവാണിത്.
42 പേജുള്ള വിയോജന വിധിയെഴുതിയ അദ്ദേഹം മുഷറഫിന്റെ മൃതദേഹം വലിച്ചിഴച്ച് തൂക്കണമെന്ന നിർദേശത്തോടും വിയോജിച്ചു. എല്ലാ മൂല്യങ്ങൾക്കും എതിരാണു വിധിയെന്നു സൈനിക വക്താവ് ജനറൽ ആസിഫ് ഗഫൂർ പ്രതികരിച്ചു.
Discussion about this post