കൊച്ചി: മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
എന്‍സിപി സംസ്ഥാന പ്രസിഡന്റായ തോമസ് ചാണ്ടി കുട്ടനാട് എംഎല്‍എയാണ്. പിണറായി വിജയന് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു.
കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവേശം. 2006-ല്‍ ഡിഐസിയെ പ്രതിനിധീകരിച്ചു കുട്ടനാട്ടില്‍ മത്സരിച്ചു ജയിച്ചു. പിന്നീട് എന്‍സിപി നേതൃത്വത്തില്‍ എത്തി. കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി ആണ് തോമസ് ചാണ്ടി.
Discussion about this post