സിഎഎ പ്രതിഷേധത്തിനിടെ പോലീസുകാരെ ആക്രമിച്ചതിന് അറസ്റ്റിലായ 49 പേരില്‍ കോണ്‍ഗ്രസ് കോര്‍പ്പറേറ്റും. നഗരത്തില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയതിന് കോണ്‍ഗ്രസ് കോര്പ്പറേറ്ററെയും മറ്റ് 48 പേരെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു. നഗരത്തിലെ ഷാ-ഇ-ആലം പ്രദേശത്ത് നടന്ന പ്രതിഷേധമാണ് അക്രമാസക്തമായത്.കോണ്‍ഗ്രസ് നേതാവ് ഷെഹ്സാദ് ഖാന് പത്താന് ആണ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചുകൊണ്ട് ആകമണത്തിന് തുക്കമിട്ടതെന്ന് പോലീസ് പറഞ്ഞു.
അക്രമാസക്തരായ അയ്യായിരത്തോളം പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസിന് ടിയര്‍ഗാസ് പ്രയോഗിക്കേണ്ടി വന്നു. പ്രതിഷേധത്തിനിടെ ജനക്കൂട്ടം കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഇരുപത്തിയാറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
കല്ലെറിഞ്ഞ പരിക്കേറ്റ 26 പൊലീസുകാരില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ബിപിന്‍ അഹൈര്‍, എസിപി ആര് ബി റാണ, ഇസന്പൂര് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എന്നിവരും ഉള്‍പ്പെടുന്നു.
അയ്യായിരം പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ കോണ്‍ഗ്രസ് കോര്‍പ്പറേറ്റര്‍ ഷെഹ്സാദ് ഖാന് പത്താന് ഉള്‍പ്പെടെ 49 പേരെ ആണ് അറസ്റ്റുചെയ്തത്. കൊലപാതകം, കലാപം, പോലീസിനെ ആക്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
കോണ്‍ഗ്രസ് കോര്‍പ്പറേറ്ററെ വ്യാഴാഴ്ച ആയിരുന്നു പോലീസ് കസ്റ്റഡിയിലെടുത്തത്.”പത്താനെ അറസ്റ്റു ചെയ്ത് പോലീസ് വാഹനത്തില്‍ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ പ്രതികാരം ചെയ്യണമെന്നും ഒരു പോലീസുകാരനെയും വെറുതെ വിടരുതെന്നും അദ്ദേഹം നാട്ടുകാരോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പ്രകോപനം ആണ് പോലീസിനെ ആക്രമിക്കാന്‍ കാരണമായത്. ഇപ്പോള്‍ പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലിസിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമം പുറത്ത് വിട്ടു. ഇതില്‍ പ്രതിഷേധക്കാര്‍ പോലിസ് വാഹനങ്ങള്‍ക്ക് നേരെ
കല്ലെറിയുന്നതായി വ്യക്തമാണ്. ഫൂട്ടേജില്‍, ചില പോലീസുകാര്‍ സ്വയം രക്ഷിക്കാനായി പോലീസ് വാഹനങ്ങളുടെ പുറകില്‍ കവര്‍ ചെയ്യുന്നത് കാണാം. മറ്റൊരു വീഡിയോ, പോലീസ് ബസില്‍ നിന്ന് താഴെ വീണ പോലീസ് ഉദ്യോഗസ്ഥരെ ചിലര്‍ തല്ലുന്നതായു ഉള്ള വീഡിയോ പ്രദേശിക ചാനലുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതില്‍ നിന്നാണ് അക്രമികളെ പോലീസ് തിരിച്ചറിയുന്നത്.
Discussion about this post