മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കര്‍ണാടക പൊലീസിനെ അഭിനന്ദിച്ച് ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍. ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പടെയുള്ള മലയാള മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലാണ് കര്‍ണാടക പൊലീസിനെ അഭിനന്ദിച്ച് രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത്.
പൊലീസ് അവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചതായി അഭിപ്രായപ്പെട്ട രാജീവ് ചന്ദ്രശേഖര്‍ മംഗളൂരു കമ്മീഷണറെ അഭിനന്ദിച്ചു. വളരെയധികം പ്രകോപനമുണ്ടായിട്ടും പൊലീസ് അവരുടെ കടമ ഭംഗിയായി നിര്‍വഹിച്ചുവെന്നാണ് രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെടുന്നത്.
ഏഷ്യാനെറ്റ് കന്നഡ ചാനല്‍ സുവര്‍ണ 50 വ്യാജ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു എന്നാണ് വാര്‍ത്ത നല്‍കിയികിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ മാതൃകമ്പനിയായ ജൂപ്പിറ്റര്‍ എന്റര്‍ടെയിന്‍മെന്റ് വെന്‍ച്വേര്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയാണ് ബിജെപിയുടെ രാജ്യസഭ എംപിയായ രാജീവ് ചന്ദ്രശേഖര്‍.
Discussion about this post